കോട്ടയത്ത് ഗള്‍ഫില്‍ നിന്നുവന്ന രണ്ടുവയസുകാരന് കൊവിഡ്; ഗര്‍ഭിണിയായ അമ്മയുടെ ഫലം വന്നില്ല

കോട്ടയം| ഗേളി ഇമ്മാനുവല്‍| Last Modified ചൊവ്വ, 12 മെയ് 2020 (18:30 IST)
ഗള്‍ഫില്‍ നിന്നുവന്ന രണ്ടുവയസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കുട്ടിയുടെ ഗര്‍ഭിണിയായ മാതാവിന്റെ ഫലം വന്നിട്ടില്ല. അതേസമയം ഇവരെ കുവൈത്തിലെ വിമാനത്താവളത്തിലെത്തിച്ച ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

നിലവില്‍ അമ്മയേയും മകനേയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ വന്നിരുന്ന വിമാനത്തില്‍ കോട്ടയം ജില്ലക്കാരായ 21 പേര്‍കൂടി ഉണ്ടായിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടേയും
അമ്മയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :