തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ മരണം അസ്വാഭാവികമെന്ന് സംശയം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കോട്ടയം| സുബിന്‍ ജോഷി| Last Modified ചൊവ്വ, 12 മെയ് 2020 (22:01 IST)
തിരുവല്ലയിലെ പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടു. കഴിഞ്ഞ ഏഴാം തീയതിയായിരുന്നു കന്യാസ്ത്രി മഠത്തിലെ ദിവ്യ പി ജോണ്‍ എന്ന വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ദിവ്യയുടെ ശരീരത്തില്‍ അസ്വാഭാവികമായ മുറിവുകളൊന്നും ഇല്ലെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കിണറ്റില്‍ നിന്ന് വെള്ളം എടുക്കാന്‍ നേരം കാല്‍ തെന്നിയതോ ആത്മഹത്യയോ ആകാമെന്നാണ് കരുതുന്നത്.

എന്നാല്‍ ആരെങ്കിലും അപകടപെടുത്തിയതാണോയെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :