സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (09:23 IST)
രാജ്യത്ത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് 25രൂപ കൂടി. ഇതോടെ ഒരു സിലിണ്ടറിന് 866.50 പൈസയായി. അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ചുരൂപ കുറച്ചിട്ടുണ്ട്. ഇതോടെ ഒരു സിലിണ്ടറിന് വില 1618 രൂപയായി.
കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാര്‍ പാചകവാതകത്തിന് സബ്‌സിഡി നിര്‍ത്തിയത്. നിലവില്‍ ബിപിഎല്ലുകാര്‍ക്ക് നല്‍കുന്ന മണ്ണെണ്ണക്കുമാത്രമാണ് സബ്‌സിഡിയുള്ളത്. താമസിയാതെ അതും നിര്‍ത്തലാക്കും.