ബാലികയെ പീഡിപ്പിച്ച ശേഷം മുങ്ങിനടന്ന പ്രതി 2 വര്‍ഷത്തിന് ശേഷം പിടിയില്‍

തിരുവനന്തപുരം| എകെജെ അയ്യര്‍| Last Modified ബുധന്‍, 22 ജൂലൈ 2020 (19:02 IST)
ആറ് വയസുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ മുങ്ങിനടന്ന പ്രതിയെ പൊലീസ് വലയിലാക്കി. നെയ്യാറ്റിൻകര കുന്നുകല്‍ സ്വദേശി സ്റ്റീഫൻ
എന്നയാളാണ് സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം പിടിയിലായത്.

ഇയാള്‍ ആലുവയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു ബാലികയെ പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി.

എന്നാൽ ഇടയ്ക്കിടെ നെയ്യാറ്റിന്‍‌കരയിലുള്ള ഇയാളുടെ വീട്ടിൽ വരാറുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :