അനുബന്ധ വാര്‍ത്തകള്‍
- പ്ലാസ്റ്റിക് കുപ്പി കൊടുത്താൽ അഞ്ച് രൂപ റെയിൽവേ തരും !
- പെരുമ്പാവൂരിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു
- ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു, മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു
- പ്രവാസികൾ 48 മണിക്കൂറിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്തില്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ
- യു എസിൽ സ്കൂൾ കുട്ടികൾക്ക് ബുള്ളറ്റ് പ്രൂഫ് കവജങ്ങൾ നൽകുന്നു; മെറ്റൽ ഡിറ്റക്ടറുകളും ബുള്ളറ്റ് പ്രൂഫ് ജനാലകളും സ്ഥാപിക്കുന്നത് പരിഗണനയിൽ
ഭാര്യയെ കൊലപ്പെടുത്തി രണ്ട് മക്കളുമായി ഭർത്താവ് സ്ഥലം വിട്ടു
മലപ്പുറം: മലപ്പുറത്ത് അന്യ സംസ്ഥന തൊഴിലാളി ഭാര്യയെ കൊൽപ്പെടുത്തി മക്കളുമായി കടന്നു. വേങ്ങരയിലെ കൊളപ്പുറത്താണ് സംഭവം നടന്നത്. ആസാദ് നഗറിലെ അപ്പാർട്ട്മെന്റിൽ നിന്നും ബിഹാറി സ്വദേശി ഗുഡിയ ഖാത്തൂനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
താൻ ഭാര്യയെ കൊലപ്പെടുത്തി എന്ന് ഭർത്താവായ നൌഷാദ് സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മാർബിൾ തൊഴിലാളിയായ നൌഷാദും കുടുംബവും ഏറെ നാളായി കേരളത്തിലാണ് താമസം.
സംഭവത്തിനു ശേഷം നൌഷാദിനേയും രണ്ട് മക്കളേയും കാണാനില്ല. കൃത്യം നടത്തിയ ശേഷം ഇയാൾ മക്കളുമായി കടന്നതായാണ് പൊലീസിന്റെ പ്രാധമിക നിഗമനം. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.