സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 24 ജനുവരി 2024 (10:24 IST)
കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്ഥലത്തിന് ബിസിസിഐ അംഗീകാരം നല്‍കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനായി സംസ്ഥാന സര്‍ക്കാരിന് രൂപരേഖ സമര്‍പ്പിച്ചു. കൊച്ചിയിലെ ചെങ്ങമനാടിലാകും പുതിയ സ്റ്റേഡിയം വരുന്നത്. കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐയുടെ അനുമതി ലഭിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജേഷ് ജോര്‍ജ് പറഞ്ഞു. ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റിയാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 750 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
സമര്‍പ്പിച്ച പദ്ധതിയുടെ പേര് കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി എന്നാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ് സ്റ്റേഡിയം വരുന്നത്. ഇത് രാജ്യത്തെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റി ആണെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.