വിധിയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല: ജയരാജൻ

  സിപിഎം , പി ജയരാജന്‍ , ഹൈക്കോടതി , കതിരൂര്‍ മനോജ് വധക്കേസ്
കണ്ണൂര്‍| jibin| Last Modified വെള്ളി, 24 ജൂലൈ 2015 (14:07 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷൻസ് കോടതി തള്ളിയതിനോട് പിന്നീട് പ്രതികരിക്കാമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍. അതേസമയം, മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജയരാജന്റെ അഭിഭാഷകൻ അറിയിച്ചു.

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷൻസ് കോടതി തള്ളുകയായിരുന്നു.
കേസിൽ യുഎപിഎ നിയമം ചുമത്തിയതിനാൽ ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.


കേസില്‍ യുഎപിഎ വകുപ്പുകള്‍ ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നാണ് സിബിഐ വാദിച്ചത്. എന്നാല്‍ യുഎപിഎ ചേര്‍ത്ത കേസുകളില്‍ ജാമ്യം നിഷേധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണെന്ന് ജയരാജനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പി വിശ്വന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :