സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നിരീക്ഷിക്കും; മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല

രേണുക വേണു| Last Modified വ്യാഴം, 26 ഓഗസ്റ്റ് 2021 (08:04 IST)

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നിരീക്ഷണം ശക്തമാക്കി സിപിഎം. നയപരവും ഭരണപരവുമായ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ചുമതലപ്പെടുത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ എന്നിവരാകും സമിതിയില്‍ ഉള്‍പ്പെടുക. സര്‍ക്കാര്‍ പരിപാടികള്‍ പാര്‍ട്ടി നയത്തിനു അനുസൃതമാണെന്ന് ഉറപ്പുവരുത്താനാണ് ഈ ക്രമീകരണം. സിപിഎം രൂപീകരിച്ച സമിതി എല്ലാ ചൊവ്വാഴ്ചയും യോഗംചേരും. ചൊവ്വാഴ്ചത്തെ കാബിനറ്റ് ഫ്രാക്ഷനില്‍ പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ നല്‍കും. വെള്ളിയാഴ്ചത്തെ പതിവ് സെക്രട്ടേറിയറ്റ് യോഗത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :