1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cpm Local leader killed

തൃശ്ശൂരിൽ സി‌പിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; മുന്നു പ്രവത്തകർക്ക് വെട്ടേറ്റു

വാർത്തകൾ
തൃശൂർ: തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചു. പുത്തുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലിൽ സനൂപ് (26) ആണ് മരിച്ചത്. മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. അഞ്ഞൂർ സിഐ‌ടിയു തൊഴിലാളി ജിതിൻ. സിപിഎം പ്രവർത്തകരായ വിപിൻ, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം അർധരാത്രി 11.30 ഓടെ ചിറ്റിലക്കോട് വച്ചായിരുന്നു സംഭവം  
 
മിഥുൻ എന്ന സുഹൃത്തിനെ വീട്ടിൽകൊണ്ടുവിടുന്നതിനാണ് ഇവർ സംഭവസ്ഥലത്തെത്തുന്നത്. അവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി കുത്തേറ്റ സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ.  ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ആടലോടകവും, ചിറ്റമൃതും കൊവിഡിന് മരുന്നാകുമോ ? പരീക്ഷണത്തിന് ആയുഷ് മന്ത്രാലയത്തിന്റെ അനുമതി