'അവൾ അപ്പടി താൻ': നടി സിൽക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2020 (16:00 IST)
നടി സില്‍ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. 'അവള്‍ അപ്പടി താന്‍' എന്ന് പേരിട്ടിരൊയ്ക്കുന്ന കെഎസ് മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്. ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണന്‍, മുരളി സിനി ആര്‍ട്സിലെ എച്ച്‌ മുരളി എന്നിവർ ചേന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സിൽക് സ്മിതയുടെ ജീവിതത്തിലെ വഴിത്തിരിവുകള്‍ സിനിമയിലുണ്ടാവുമെന്ന് സംവിധായകന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സില്‍ക്ക് സ്മിതയായി അഭിനയിക്കാന്‍ നടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. സിൽക് സ്മിതയുടെ ജീവിതത്തെ ആസ്‌പദമാക്കി 2011ൽ 'ദ ഡെര്‍ട്ടി പിക്ചര്‍' എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. വിദ്യാ ബാലായിരുന്നു സിൽക് സ്മിതയായി വേഷമിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :