അനുബന്ധ വാര്‍ത്തകള്‍
- പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ അറസ്റ്റില്‍
- സംസ്ഥാനത്ത് ഒറ്റദിവസം അറസ്റ്റിലായത് 220 പിടികിട്ടാപുള്ളികള്‍!
- റെയ്ഡ്; വീട്ടില്‍ നിന്ന് കണ്ടെത്തിയത് 150 കോടി രൂപ
- ഷാന്‍ വധക്കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
- സംസ്ഥാനത്ത് ഏതു പുതിയ കാര്യം നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ എതിര്‍ക്കാന്‍ തയ്യാറായി വരും: മുഖ്യമന്ത്രി
എറണാകുളത്ത് സിപിഎം-സിപിഐ സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു
എറണാകുളത്ത് കാലടിയില്‍ സിപിഎം-സിപിഐ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. രണ്ടു സിപിഐ പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമമെന്ന് സിപി ഐ ആരോപിച്ചു. കാലടി സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റീന്‍ ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവിഭാഗത്തിലുള്ളവരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
ഒരുമാസം മുന്‍പ് സിപിഎമ്മില്‍ നിന്ന് 40തോളം പേര്‍ സിപി ഐയിലേക്ക് മാറിയിരുന്നു. ഇതാണ് സംഘര്‍ഷത്തിന്റെ മൂലകാരണം. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.