1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Binoy Viswam reply to Adoor Prakash

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

സിപിഐ യുഡിഎഫിലേക്കു വന്നാല്‍ സ്വീകരിക്കുമെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്

CPI, UDF, CPI to UDF, Binoy Viswam reply to Adoor Prakash, UDF invites CPI, ബിനോയ് വിശ്വം, അടൂര്‍ പ്രകാശ്, സിപിഐ, സിപിഎം, എല്‍ഡിഎഫ്, യുഡിഎഫ്‌
Binoy Viswam

യുഡിഎഫിലേക്കുള്ള ക്ഷണത്തെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശാണ് സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ചത്. 
 
രാഷ്ട്രീയ നിലപാടിന്റെ ആശയ അടിത്തറകളെപ്പറ്റി ബോധ്യമില്ലാത്തവരാണ് ഒരു പരാജയത്തിന്റെ പേരില്‍ മുന്നണി മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നതും ക്ഷണിക്കുന്നതും. കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട രണ്ടു പ്രവര്‍ത്തകസമിതി അംഗങ്ങള്‍ ബിജെപിയിലേക്കു പോകാന്‍ നില്‍ക്കുന്ന അവസ്ഥ കാണാതെ പോകരുത്. ഗാന്ധിജിയുടെ പാര്‍ട്ടിയെന്ന് പറയുന്ന കോണ്‍ഗ്രസ് വിട്ട് ഗോഡ്‌സെയുടെ പാര്‍ട്ടിയിലേക്കു പോകാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസുകാരെ അതില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഐയെ ക്ഷണിച്ചയാള്‍ ശ്രമിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടാണ് സിപിഐ സെക്രട്ടറിയുടെ പ്രതികരണം. 
 
സിപിഐ യുഡിഎഫിലേക്കു വന്നാല്‍ സ്വീകരിക്കുമെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. സിപിഐ ഇപ്പോള്‍ നില്‍ക്കുന്ന മുന്നണി സംവിധാനത്തില്‍ അവര്‍ തൃപ്തരാണോ അല്ലയോ എന്നതാണ് ചിന്തിക്കേണ്ടത്. അത്തരം കാര്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 
അടുത്ത ലേഖനം
Kerala Weather June 26 Live Updates:സംസ്ഥാനത്ത് ദുരിതപെയ്ത്ത്, മഴക്കെടുതിയില്‍ ഇന്ന് നാല് മരണം