കൃഷ്ണപിള്ള സ്മാരകം: വി എസിന്റെ നിലപാട് തള്ളി സിപിഎം സെക്രട്ടറിയേറ്റ്

തിരുവന്തപുരം| Last Updated: ചൊവ്വ, 30 ഡിസം‌ബര്‍ 2014 (15:53 IST)
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ വി എസ് അച്യുതാന്ദന്റെ നിലപാട് തള്ളി സിപിഎം സെക്രട്ടറിയേറ്റ്. വിഎസ് നിലപാട് തിരുത്തണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടെന്നും വിഎസിന്റെ നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും സിപിഎം പറഞ്ഞു

സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിയായ ലതീഷ് ചന്ദ്രനെ മഹത്വവത്കരിച്ചത് തെറ്റായ നടപടിയാണെന്നും സിപിഎം പത്രക്കുറുപ്പില്‍ സിപിഎം വ്യക്തമാക്കി. സ്മാരകം തകര്‍ത്ത സംഭവത്തില്‍ ആലപ്പുഴ ജില്ലാകമ്മിറ്റിയെടുത്ത തീരുമാനത്തിന് സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി.

നേരത്തെ
മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് സ്മാരകം തകര്‍ത്തതിന് പിന്നിലെന്നും തന്നെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്ന ടികെ പളനി അടക്കമുള്ളവര്‍ ഇതിന്റെ പിന്നിലുണ്ടെന്നും വി എസ്
ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ സ്മാരകം തകര്‍ത്തതില്‍ വി എസിനും പങ്കുണ്ടെന്നും ആലപ്പുഴയിലെ വിഭാഗിയതയ്ക്ക് പിന്നില്‍ വി എസ് ആ‍ണെന്നും ടി കെ പളനി പ്രതികരിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :