ആലപ്പുഴ|
Last Updated:
വ്യാഴം, 27 നവംബര്‍ 2014 (15:10 IST)
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണ സംഘം ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സസണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. ലതീഷ് ബി ചന്ദ്രനെക്കൂടാതെ സി പി എം കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റിയംഗമായ പി സാബു, ഡി വൈ എഫ് ഐ നേതാക്കളായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
സി പി എമ്മിലെ വിഭാഗീയതയാണ് സ്മാരകം തകര്‍ക്കാന്‍ കാരണമെന്നും
റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാരം തകര്‍ക്കാന്‍ അഞ്ച് പ്രതികള്‍ സംഘംചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളില്‍ എത്തിയത്. അക്രമത്തിന് തൊട്ടുമുമ്പ് പ്രതികള്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് പേരുടെയും അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 2012 ഒക്ടോബറിലാണ് പി കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെടുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.