1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPIM Local leader against silver line

സിൽവർ ലൈനോട് യോ‌ജിപ്പില്ല: വീടുകയറിയുള്ള പ്രചാരണത്തിനിടെ സിപിഐഎം പ്രാദേശിക നേതാവ്

സിൽവർ ലൈൻ
സിൽവർ ലൈനോട് യോജിപ്പില്ലെന്ന് തുറന്ന് പറഞ്ഞ് സിപിഐഎം പ്രാദേശിക നേതാവ്. ആലപ്പുഴ വെണ്‍മണി പഞ്ചായത്തില്‍ സില്‍വര്‍ ലൈന്‍ അനുകൂല പ്രചാരണത്തിന് വീടുകയറുന്നതിനിടെയാണ് സിപിഐഎം വെണ്‍മണികിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗം കെ എസ് ഗോപിനാഥ് നിലപാട് പരസ്യമാക്കിയത്.
 
കെ റെയിൽ ബോധവത്‌കരണ ശ്രമങ്ങൾക്കിടയിലും സിൽവർ ലൈനിനെതിരായ പ്രചാരണം ശക്തമാണ്.സില്‍വര്‍ ലൈന്‍ പദ്ധതി വരുന്നതോടെ ആരുടെയും വീടോ സ്ഥലമോ നഷ്ടപ്പെടുന്നതില്‍ തനിക്ക് എതിര്‍പ്പാണെന്നാണ് പ്രാദേശിക നേതാവ് വ്യക്തമാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
 
അതേസമയം സർക്കാർ നടപടികൾക്ക് ആശ്വാസമായി  സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി സുപ്രിംകോടതി തള്ളി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 346 പേർക്ക് കൊവിഡ്, ഒരു മരണം