തിരുവനന്തപുരം|
Joys Joy|
Last Modified ശനി, 7 ഫെബ്രുവരി 2015 (13:48 IST)
ദേശീയ ഗെയിംസില്‍ വനിത വാട്ടര്‍പോളോയില്‍ കേരളത്തിന് സ്വര്‍ണം. പശ്ചിമബംഗാളിനെ തോല്പിച്ചാണ് കേരളം വാട്ടര്‍പോളോയില്‍ സ്വര്‍ണം നേടിയത്.
സൈക്ലിങിലും ഇന്ന് കേരളം സ്വര്‍ണം നേടിയിരുന്നു. വി രജനിയാണ് കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. ഫോട്ടോഫിനിഷിലൂടെയാണ് രജനി സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം പതിനഞ്ചായി.
പുരുഷന്‍മാരുടെ വാട്ടര്‍പോളോ ഫൈനലിലും കേരളം ഇന്ന് മത്സരിക്കുന്നുണ്ട്. നീന്തലില്‍
ഏഴാം സ്വര്‍ണം ലക്‌ഷ്യമിട്ട് സാജന്‍ പ്രകാശും ഇന്ന് മത്സരിക്കുന്നുണ്ട്.