ദേശീയ ഗെയിംസില്‍ ഇന്ന് ട്രാക്കുണരും; പ്രതീക്ഷയോടെ കേരളം

ദേശീയ ഗെയിംസ്, കേരളം, അത്‌ലെറ്റിക്സ്
തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (10:27 IST)
ദേശീയ ഗെയിംസില്‍ ട്രാക്ക് ഇന്നുണരും. ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്‍ അടക്കമുള്ള പ്രമുഖ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാകും കേരളം ഇന്നിറങ്ങുക. ഗെയിംസിലെ ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്സിന് ഇന്നു ട്രാക്കുണരുമ്പോള്‍ 20 സ്വര്‍ണമെങ്കിലും കിട്ടുമെന്നാണ് ആതിഥേയര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം കേരളത്തിന് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്നത് സര്‍വീസസിന്റെ താരങ്ങളാകും. കേരളത്തിന്റെ താരങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാല് ഇനങ്ങളില്‍ ഇന്നു ഫൈനലുണ്ട്. വൈകിട്ട് 5.30നു തുടങ്ങുന്ന വനിതാ വിഭാഗം ഹൈജംപ് ആണ് ആദ്യ ഫൈനല്‍. കേരളത്തിനായി സ്റ്റെനി മൈക്കിള്‍, ലിക്സി ജോസഫ്, എയ്ഞ്ചല്‍ പി. ദേവസ്യ എന്നിവര്‍ മത്സരിക്കും. ഷോട്ട്പുട്ടില്‍ നീന എലിസബത്ത് ബേബിയിലാണു കേരളത്തിന്റെ പ്രതീക്ഷ. വൈകിട്ട് 6.30നു തുടങ്ങുന്ന വനിതകളുടെ 5000 മീറ്റര്‍ ഫൈനലാകും ആദ്യ ദിനത്തിലെ ഗ്ലാമര്‍ പോരാട്ടം.

കേരള ക്യാപ്റ്റനും ഒളിംപ്യനുമായ പ്രീജ ശ്രീധരന്‍, ഏഷ്യന്‍ ഗെയിംസുകളില്‍ മെഡലുകള്‍ നേടിയ ഒ.പി. ജയിഷ, കൗമാര താരം പി.യു. ചിത്ര എന്നിവര്‍ ട്രാക്കിലിറങ്ങുമ്പോള്‍ മെഡല്‍ തൂത്തുവാരുകയാണു കേരളത്തിന്റെ ലക്ഷ്യം.
പുരുഷ വിഭാഗം 5000 മീറ്ററാണ് ഇന്നത്തെ അവസാന ഫൈനല്‍. റാഞ്ചിയില്‍ ഒമ്പതു സ്വര്‍ണവും 10 വെള്ളിയും എട്ടു വെങ്കലവുമാണു കേരളം നേടിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :