മുഖ്യമന്ത്രി എന്താണിങ്ങനെ, എങ്ങനെ ധൈര്യം വന്നു?; പരസ്യയുദ്ധം പ്രഖ്യാപിച്ച് സിപിഐ

മുഖ്യമന്ത്രിയും സിപിഐയും പരസ്യയുദ്ധത്തിൽ, ഈ പോക്ക് എങ്ങോട്ട്?

aparna shaji| Last Modified ശനി, 22 ഏപ്രില്‍ 2017 (13:33 IST)
മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായിരിക്കുകയാണ്. ഒപ്പം, പുതിയ വിവാദങ്ങളുടെ തുടക്കവും. അനധികൃത കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരല്ല എൽഡിഎഫ്. എന്നാൽ, മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കലി‌ന്റെ രീതിയെ ആണ് മുഖ്യമന്ത്രി ശാസിച്ചത്.

മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്ന നടപടിയെ വിമർശിച്ച് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഐ. യുടെ നേതാക്കളിലൂടെയും മുഖപത്രമായ ജനയുഗത്തിലൂടെയുമാണ് സിപിഐ നിലപാട് വ്യക്തമാക്കുന്നത്.

ഇടുക്കി ജില്ലാ സെക്രട്ടറിയായ കെ.കെ ശിവരാമനാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. ഐ ആം ദി സ്റ്റേറ്റ് എന്ന നിലയില്‍ ഒരു മുഖ്യമന്ത്രിക്ക് പോകാന്‍ കഴിയില്ല. കേരളത്തില്‍ മുന്നണി ഭരണസംവിധാനമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിക്കണം. പാപ്പാത്തിമലയില്‍ കൈയേറ്റഭൂമി തിരിച്ചുപിടിച്ച ദൗത്യം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നടത്തിയത്. പിന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതിനെ തളളിപ്പറയുന്നത് എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാപ്പാത്തിചോലയില്‍ വീണ്ടും മരക്കുരിശ് സ്ഥാപിച്ച സംഭവത്തേയും അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. വീണ്ടും കുരിശ് സ്ഥാപിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നാണ് കെ കെ ശിവരാമന്റെ ചോദ്യം. എല്‍ഡിഎഫ് തീരുമാനം കൈയേറ്റക്കാര്‍ക്ക് ധൈര്യം നല്‍കിയോ എന്നാണ് സംശയമെന്നും അദ്ദേഹം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :