പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ച പുതിയ മരക്കുരിശ് നീക്കം ചെയ്തു, ആരെന്ന് വ്യക്തമല്ല; ഉദ്യോഗസ്ഥർ മൂന്നാറിലേക്ക്

ലോഹക്കുരിശിന് പകരം മരക്കുരിശ്; എന്നിട്ടും രക്ഷയില്ല

മൂന്നാർ| aparna shaji| Last Updated: ശനി, 22 ഏപ്രില്‍ 2017 (07:39 IST)
പാപ്പാത്തിച്ചോലയിൽ കയ്യേറ്റഭൂമി ഒഴിപ്പിച്ച സംഭവത്തിൽ വിവാദങ്ങൾ ശക്തമാകുമ്പോൾ പുതിയ വിവരം. കയ്യേറ്റമൊഴി‌പ്പിച്ച സ്ഥലത്ത് സ്ഥാപിച്ച പുതിയ കുരിശ് കാണാനില്ല. ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റിയ ലോഹക്കുരിശിന്റെ സ്ഥാനത്ത് കഴിഞ്ഞ ദിവസം ആരോ മരക്കുരിശ് സ്ഥാപിച്ചിരുന്നു. ഇതാണ് കാണാതായിരിക്കുന്നത്.

അതേസമയം ആരാണ് ഇത് നീക്കം ചെയ്തതിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയായിരിക്കാം ഇത് നീക്കം ചെയ്തതെന്നാണ് വിവരങ്ങള് ലഭിക്കുന്നത്‍. കുരിശ് പൊളിച്ച് മാറ്റിയത് വിവാദമായ സാഹചര്യത്തില്‍ മരക്കുരിശ് സ്ഥാപിച്ചവര്‍ തന്നെയാകാം ഇത് ഒഴിപ്പിച്ചതെന്നാണ് പൊലീസിന്റെ അനുമാനം.

കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് ഇന്നലെയാണ് പുതിയ മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് അന്വേഷണം നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് കുരിശ് കാണാതായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :