ടാറ്റായ്‌ക്കെതിരെ മൗനം പാലിക്കുന്ന സിപിഐ നിലപാട് സംശയകരം: കെ സുരേഷ്‌കുമാര്‍

ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സിപിഐ മൂന്നാറിലെ പാര്‍ട്ടി ഓഫിസ് പൊളിച്ചുമാറ്റണമെന്ന് സുരേഷ്കുമാര്‍

Munnar Encroachment, CPI - CPI(M) Clash, K. Sureshkumar, ടാറ്റ, കെ സുരേഷ്‌കുമാര്‍ ഐഎഎസ്, മൂന്നാര്‍ , സി പി ഐ
മൂന്നാര്‍| സജിത്ത്| Last Modified ശനി, 22 ഏപ്രില്‍ 2017 (10:43 IST)
ടാറ്റാക്കെതിരെ മൗനം പാലിക്കുന്ന സിപിഐയുടെ നിലപാട് സംശയകരമാണെന്ന് മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ സുരേഷ്‌കുമാര്‍ ഐഎഎസ്. ടാറ്റാക്കെതിരെ ഒരു തരത്തിലുള്ള നടപടിയുമെടുക്കാന്‍ ഇതുവരെയും റവന്യു ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈയേറ്റത്തിനെതിരെ സിപിഐ എടുക്കുന്ന നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ രവീന്ദ്രന്‍ പട്ടയത്തില്‍ നിലനില്‍ക്കുന്ന സിപിഐയുടെ പാര്‍ട്ടി ഓഫിസാണ് ആദ്യം പൊളിച്ചുമാറ്റേണ്ടത്. അത് പാര്‍ട്ടി ഓഫിസല്ല. റിസോര്‍ട്ട് കൂടി ഉള്‍പ്പെടുന്ന ഏഴുനില കെട്ടിടമാണെന്നും സുരേഷ്കുമാര്‍ പറഞ്ഞു

രവീന്ദ്രന്‍ പട്ടയം വ്യാജമാണെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രവീന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഒരുതരത്തിലുള്ള തുടര്‍നടപടികളും ഉണ്ടാകുന്നില്ലെന്നും സുരേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :