കൊറോണയെ അതിജീവിക്കുന്ന ആദ്യ സംസ്ഥാനമാകുമോ കേരളം? - കണക്കുകൾ ഇങ്ങനെ

അനു മുരളി| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (13:17 IST)
കൊവിഡ് 19ന്റെ പിടിയിൽ നിന്നും കേരളം മോചിയതരാകുന്നു. കൂടുതൽ രോഗികൾ സുഖം പ്രാപിക്കുകയും പുതിയ കേസുകൾ വലിയ തോതിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ കൊവിഡ് 19ന്റെ വ്യാപനത്തിൽ നിന്നും കേരളത്തിനു മോചനം ലഭിച്ചതായി റിപ്പോർട്ട്.

സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം കേരളത്തില്‍ കൊവി‍ഡ് 19 രോഗവ്യാപന ഗ്രാഫ് ഉയരുന്നത് അവസാനിച്ചെന്നാണ് ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്. നിലവിൽ 84പേരാണ് സംസ്ഥാനത്ത് കൊറോണയിൽ നിന്നും മോചിതരായത്. ഇതിൽ 93ഉം 88ഉം വയസുള്ള വൃദ്ധദമ്പതികളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഇതുവരെ 2 പേരാണ് മരണമടഞ്ഞത്.

കേന്ദ്രസർക്കാരിന്റെ ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത സംസ്ഥാനത്തിലെ മിക്ക ജില്ലകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസകരമാണ്. ഒരു ഘട്ടത്തി ൽ രാജ്യത്ത് തന്നെ ഏറ്റവും അധികം കൊവിഡ് ബാതിതരുള്ള സംസ്ഥാനമായിരുന്നു കേരളം. നിലവിൽ ഒൻപതാം സ്ഥാനത്താണ് കേരളമുള്ളത്.

എന്നാല്‍ ആശങ്ക അവസാനിക്കാറായിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതുവരെ 345 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തില്‍ 259 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ടെന്നതും ഇപ്പോഴും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :