രണ്ട് ദിവസം, നാലായിരത്തിനടുത്ത് മരണങ്ങൾ, കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് അമേരിക്ക

അഭിറാം മനോഹർ| Last Updated: വ്യാഴം, 9 ഏപ്രില്‍ 2020 (12:03 IST)
തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് 19 ബാധ മൂലം അമേരിക്കയിൽ രണ്ടായിരത്തിനടുത്ത് ആളുകൾ മരിച്ചതായി റിപ്പോർട്ട്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്ത് വിട്ട കണക്കുപ്രകാരം 1939 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ അത് 1973 ആയി ഉയർന്നു. ഇതുവരെയായി 14,600 ആളുകളാണ് അമേരിക്കയിൽ കൊവിഡ് ബാധ മൂലം മരണപ്പെട്ടത്.

നിലവിൽ കൊവിഡ് മരണസംഖ്യയിൽ ഇറ്റലിക്ക് പിന്നിൽ രണ്ടാമതാണ് അമേരിക്ക. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,502 ആയി ഉയർന്നു. ഇതുവരെ 15,18,719 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിൽ 3,30,489 പേരുടെ രോഗം ഭേദമായി.അതേസമയം കൊവിഡ് മഹാമാരി ലോകത്തെ കൊടും പട്ടിണിയിലേക്ക് എത്തിക്കും എന്ന മുന്നറിയിപ്പുമായി രംഗത്തെത്തി.മൂന്ന് മാസത്തേക്ക് ഉള്ള ഭക്ഷ്യ ധാന്യം ഉടൻ ശേഖരിച്ചാൽ മാത്രമേ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ കഴിയു എന്നാണ് യു എൻ മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :