കൂടുതൽ കൊറോണ കേസുകൾ, ധാരാവി അടച്ചിടാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (11:21 IST)
സംസ്ഥാനത്ത് കൊറോണ കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മുംബൈ ധാരാവിയിലെ ചേരി പൂർണമായി അടച്ചിടുന്ന കാര്യം പരിഗണനയില്ലെന്ന് സർക്കാർ.നിലവിൽ 13 കൊവിഡ് ബാധിതർക്ക് പുറമെ ഒരാൾ കൂടി ഇന്നലെ രോഗം ബാധിച്ച് മരിച്ചതോടെയാണ് നിലപാട് കടുപ്പിക്കുന്നത്.

ഒരാഴ്ച മുമ്പാണ് ധാരാവിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. അന്നുതന്നെ 55 വയസുള്ള രോഗി മരിക്കുകയും ചെയ്‌തു.ബുധനാഴ്ച്ച 64 വയസ്സുള്ള ആളും മരിച്ചു. ഈ രണ്ട് മരണങ്ങളും ഒപ്പം രോഗബാധിതരുടെ എണ്ണം ഉയരുന്നതും കണക്കിലെടുത്താണ് സർക്കാർ ചേരി അടക്കുന്നതിനെ പറ്റി ആലോചിക്കുന്നത്.10 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയിൽ തുടക്കത്തിലെ നിയന്ത്രണങ്ങൾ നടത്തിയില്ലെങ്കിൽ സാഹചര്യം കൈവിട്ടുപോകുമെന്നും സർക്കാർ ഭയക്കുന്നുണ്ട്. അതേസമയം സർക്കാർ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ ഇവിടെ പാലിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :