കാത്തിരിക്കുന്നത് മൂന്നാം തരംഗം; സുസജ്ജമായി കേരളം, ഒരുക്കങ്ങള്‍ ഇങ്ങനെ

രേണുക വേണു| Last Modified വെള്ളി, 11 ജൂണ്‍ 2021 (19:25 IST)

കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സുസജ്ജമായി കേരളം. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അടക്കം ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

മൂന്നാം തരംഗത്തെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിപുലമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ വരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകളും നിര്‍മിക്കും. ഇതൊടൊപ്പം പീഡിയാട്രിക് ഐസിയുകളുടെ എണ്ണം നല്ലതോതില്‍ വര്‍ധിപ്പിക്കും. ആശുപത്രികളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :