രേണുക വേണു|
Last Modified വ്യാഴം, 10 ജൂണ്‍ 2021 (21:01 IST)
ഇനിയും ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ജനജീവിതം സ്തംഭിക്കുമെന്ന അഭിപ്രായത്തെ സര്‍ക്കാര്‍ അവഗണിക്കില്ല. ജൂണ്‍ 16 ന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് പല കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ജനങ്ങള്‍ക്ക് സാധാരണ രീതിയില്‍ ജോലിക്ക് പോകാന്‍ അവസരമുണ്ടാക്കണമെന്നും ആളുകള്‍ കൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളിലെ കോവിഡ് അവലോകന യോഗങ്ങളില്‍ സര്‍ക്കാര്‍ ഇത് ചര്‍ച്ച ചെയ്യും.