ഫെബ്രുവരി പകുതിയോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും; പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടന്നേക്കാം

രേണുക വേണു| Last Modified വ്യാഴം, 20 ജനുവരി 2022 (12:04 IST)

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നേക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. മൂന്നാം തരംഗത്തില്‍ രണ്ടാം തരംഗത്തിനു സമാനമായ രോഗവ്യാപനം ഉണ്ടാകും. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ കോവിഡ് കര്‍വ് ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. 100 പേരെ പരിശോധിച്ചാല്‍ 75 പേര്‍വരെ പോസിറ്റീവായേക്കാമെന്നാണ് നിഗമനം. ആകെ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണവും ഉയരും. മാര്‍ച്ച് മാസത്തോടെ രോഗബാധ കുറഞ്ഞു തുടങ്ങുമെന്നാണ് പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :