സംസ്ഥാനത്ത് വ്യാഴം,വെള്ളി ദിവസങ്ങളിൽ മഴ ശക്തമാവാൻ സാധ്യത, 12 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ജൂണ്‍ 2020 (18:37 IST)
സംസ്ഥാനത്ത് വ്യാഴം,വെള്ളി ദിവസങ്ങളിൽ ശക്തമാവാൻ സാധ്യത. വ്യാഴാഴ്‌ച സംസ്ഥാനത്ത് പാലക്കാട്,വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനമുടനീളം ശക്തമായ മഴയാണ് മൺസൂണിൽ ലഭിക്കുന്നത്.അതേസമയം ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ കണ്ണൂരിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി.തലശ്ശേരി ഭാഗങ്ങളിലും ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :