വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (13:54 IST)
തിരുവനന്തപുരം: തിരുവനന്തപുരത്ത് സാഹചര്യം അതീവ ഗുരുതരം എന്ന്
ജില്ലാ ഭരണകൂടത്തിന്റെ മുന്നറിപ്പ്. മൂന്നുമാസമായി രൂക്ഷമായ തോതിലുള്ള രോഗവ്യാപനമാണ് ജില്ലയിലുള്ളതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി. രോഗ വ്യാപനം കൂടുതലുള്ള രണ്ട് തലൂക്കുകൾ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടം സർക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകൾ അടച്ചിടാനാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ജില്ലയില്‍ പൊതുഗതാഗതം നിരോധിക്കണം. നിയന്ത്രണം വാര്‍ഡു തലത്തിലേക്ക് വ്യാപിപ്പിക്കണം. വിവാഹത്തിനും മരണ ചടങ്ങുകള്‍ക്കും 15 പേര്‍ മാത്രമെ പാടുള്ളൂ. ആള്‍ക്കൂട്ടങ്ങളും മത രാഷ്ട്രീയ ചടങ്ങുകൾ ഒഴിവാക്കണം. 65നും മുകളിൽ പ്രായമുള്ളവര്‍, 10 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പുറത്തേക്കുള്ള സഞ്ചാരം നിരോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയുടെ അധ്യക്ഷയായിട്ടുള്ള ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാരിന് മുന്നില്‍ വച്ചിരിയ്ക്കുന്നത്.