'വ്യൂ വൺസ്'; വാട്ട്സ് ആപ്പിൽ ഒരുങ്ങുന്ന പുതിയ ഫീച്ചർ ഇങ്ങനെ, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (13:25 IST)
നിരവധി ഫീച്ചറുകളാണ് വാട്ട്സ് ആപ്പ് ഉടൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. അക്കൂട്ടത്തിലേയ്ക്ക് ഏറെ കാത്തിരുന്ന ഒരു ഫീച്ചർ കൂടി ഇടംപിടിച്ചതായാണ് പുതിയ റിപ്പോർട്ട്. അയച്ച സന്ദേശം നിശ്ചിത സമയത്തിനുള്ളിൽ തനിയെ ഡിസപ്പിയർ ആവുന്ന ഫീച്ചർ ഉടൻ ലഭ്യമാകും എന്നാണ് റിപ്പോർട്ട്. 'വ്യു വൺസ്' വൺസ് എന്നായിരിയ്ക്കും ഈ പുതിയ ഫീച്ചറിന്റെ പേര് എന്നാണ് വിവരം വാട്ട്സ് ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ 2.20.201.1 പതിപ്പിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമായിരിയ്ക്കും ഈ ഫീച്ചർ ലഭ്യമാവുക. പിന്നീട് മീഡിയ ഫയലുകളും ഫീച്ചറിന്റെ ഭാഗമാകും. വാട്ട്സ് ആപ്പ് ബീറ്റ ഇൻഫെർമേഷൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. സന്ദേശങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തനിയെ അപ്രത്യക്ഷമാകുന്നതിനായി ഉപയോക്താക്കൾക്ക് ഷെഡ്യൂൾ ചെയ്യാൻ സാധിയ്ക്കും. ഇതിനായി വ്യത്യസ്ത സമയ പരിധികൾ തെരെഞ്ഞെടുക്കാനുമാകും.

സന്ദേശം ഡിലീറ്റ് ആയി എന്നുള്ളത് മറ്റുള്ളവർക്ക് മനസിലാവാത്ത വിധമായിരിയ്ക്കും ഈ ഫീച്ചർ. നിലവിൽ വാട്ട്സ് ആപ്പിൽ ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ. 'സന്ദേശം ഡിലീറ്റ് ചെയ്തു' എന്നത് ചാറ്റില്‍ അവശേഷിക്കും. എന്നാല്‍ പുതിയ ഫീച്ചർ വരുന്നതോടെ ഇത്തരത്തിൽ ഒന്നും തന്നെ ചാറ്റ് വിൻഡോയിൽ അവശേഷിയ്ക്കില്ല എന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :