അനുബന്ധ വാര്‍ത്തകള്‍
- മാഹിയിൽ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത്, കോഴിക്കോട്ട് നിന്ന് മടങ്ങിയത് ട്രെയിനില്‍
- ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7965, ഇറ്റലിയിൽ ഇന്നലെ മാത്രം 345 മരണം
- ലോക സന്തോഷദിനം: കൊറോണകാലത്തും സന്തോഷം പകർന്ന ചില കാഴ്ച്ചകൾ
- കേരളത്തിലെ ബി ജെ പി നേതാക്കള്‍ കൊറോണ ഭീതിയില്‍, സംഭവിച്ചതെന്ത് ?
- പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി വർധിപ്പിച്ചു, തിരക്ക് കുറക്കാനെന്ന് വിശദീകരണം
കൊറോണ: തീവണ്ടി യാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനം കുറവ്
കൊറോണബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ജനറൽ കോച്ചുകളിലെ ജനറൽ കോച്ചുകളിലെ ദിവസയാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനം കുറവ്.ർച്ച് 10ന് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് 15ന് 80,188 പേരായി കുറഞ്ഞു.ഇതോടെ ജനറൽ കോച്ചുകളിൽ നിന്നുള്ള ശരാശരി ദിവസവരുമാനം ഒരു കോടിയിൽ നിന്ന് 80 ലക്ഷത്തിലേക്ക് താഴ്ന്നു.
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റദ്ദാക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയതായാണ് കണക്കുകൾ.തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മാത്രം മാർച്ച് 10ന് 368 പേരും 11, 12 തീയതികളിൽ 505 പേർ വീതവും 13ന് 1,112 പേരുമാണ് ടിക്കറ്റ് റദ്ദാക്കിയത്.തിങ്കളാഴ്ച്ച മധുരയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്‌പ്രസിൽ മൊത്തം ബർത്തുകളുടെ 10 ശതമാനം യാത്രക്കാരെ ഉണ്ടായിരുന്നുള്ളു.മലബാർ, മാവേലി, മംഗലാപുരം, എക്സ്‌പ്രസുകളിലും കാലിയായ ബർത്തുകളുടെ എണ്ണം കൂടുകയാണ്.