അനുബന്ധ വാര്‍ത്തകള്‍
- ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7965, ഇറ്റലിയിൽ ഇന്നലെ മാത്രം 345 മരണം
- ലോക സന്തോഷദിനം: കൊറോണകാലത്തും സന്തോഷം പകർന്ന ചില കാഴ്ച്ചകൾ
- കേരളത്തിലെ ബി ജെ പി നേതാക്കള്‍ കൊറോണ ഭീതിയില്‍, സംഭവിച്ചതെന്ത് ?
- കോവിഡ് 19: ഇറ്റാലിയൻ ദിനപത്രം ഇറങ്ങിയത് 10 ചരമ പേജുകളോടെ, വീഡിയോ
- 'ഞാൻ രാജ്യം സ്ഥാപിച്ചപ്പോൾ എന്നെ നോക്കി ചിരിച്ചു, ഇപ്പോൾ എന്തായി', കോവിഡ് 19 പടരുന്നതിൽ രാജ്യത്തെ പരിഹസിച്ച് നിത്യാനന്ദ
മാഹിയിൽ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത്, കോഴിക്കോട്ട് നിന്ന് മടങ്ങിയത് ട്രെയിനില്‍
മാഹിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങളടങ്ങിയ റൂട്ട് മാപ്പ് പുറത്തുവിട്ടു. കഴിഞ്ഞ മാർച്ച് 13ന് അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തിലെത്തിയ മാഹി സ്വദേശി അന്നേദിവസം യാത്ര ചെയ്‌ത 9 സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.
മാര്‍ച്ച് 13ന് പുലര്‍ച്ചെ 3.20ഓടെയാണ് രോഗി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് കോഫി ഹൗസിൽ ഭക്ഷണം കഴിച്ചതിന് ശേഷം മാഹി ജനറൽ ആശുപത്രിയിലെത്തി.അന്നേ ദിവസം വൈകുന്നേരം 3.30ന് ഇയാളെ മാഹിയില്‍ നിന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. എന്നാൽ ആൾ അഡ്‌മിറ്റാകാൻ വിസമ്മതിച്ചു.ഇവർ ബഹളമുണ്ടാക്കി തിരിച്ചുപോകുകയും ഓട്ടോയിൽ സഞ്ചരിക്കുകയും തുടർന്ന് കോഴിക്കോട് മുതൽ തലശ്ശേരി വരെ മംഗള എക്സ്‌പ്രസിൽ സഞ്ചരിക്കുകയും ചെയ്‌തു. സംഭവം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഇവരെ വീണ്ടും ആശുപത്രിയിലെത്തിച്ചത്.