പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി വർധിപ്പിച്ചു, തിരക്ക് കുറക്കാനെന്ന് വിശദീകരണം

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 17 മാര്‍ച്ച് 2020 (16:05 IST)
അഹമ്മദാബാദ്: പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക്‌ കുത്തനെ വർധിപപ്പിച്ച് റെയില്‍വേ. പത്ത് രൂപയില്‍ നിന്ന് 50 രൂപയായാണ് ടിക്കറ്റ് നിർക്ക് വർധിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലെയും മധ്യപ്രദേശിലെ രത്‌ലം ഡിവിഷന് കീഴിലെ റെയില്‍വേ സ്റ്റേഷനുകളിലുമാണ് ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ധനവ് നില‌വിൽ വരുക

കോവിഡ് 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സ്റ്റേഷനുകളിലെ ജനത്തിരക്ക് കുറക്കുന്നതിനാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വർധിപിച്ചത് എന്നാണ് റെയിൽവേയുടെ വിശദികരണം. അഹമ്മദാബാദ് അടക്കം 12 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കാണ് ഗുജറാത്തില്‍ വര്‍ധിപ്പിച്ചത്. പശ്ചിമ റെയില്‍വേ സോണിന് കീഴില്‍ വരുന്ന അഹമ്മദാബാദ് ഡിവിഷനിൽ ബുധനാഴ്ച മുതല്‍ നിരക്ക് വർധനവ് നിലവിൽ വരും

രത്‌ലം ഡിവിഷന് കീഴിലെ 135 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 17 മുതൽ മധ്യപ്രദേശിൽ നിരക്ക് വര്‍ധനവ് നിലവില്‍വന്നു. കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളിലേയ്ക്ക് നിരക്ക് വര്‍ധന വ്യാപിപ്പിക്കുമോ എന്ന കാര്യത്തിലും നിരക്കുകള്‍ പിന്നീട് കുറയ്ക്കുമോ എന്ന കാര്യത്തിലും റെയിൽവേ വ്യക്തത വരുത്തിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :