കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടും, നിർദേശങ്ങൾ അനുസരിക്കാത്തവർ ഗൾഫ് കാണില്ലെന്ന് ജില്ലാ കളക്‌ടർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (11:28 IST)
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കാസർഗോഡിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കർശന നടപടികളാണ് കാസർഗോഡിൽ സ്വീകരിക്കുന്നത്. ഇത്തരത്തിൽ കാസർഗോഡിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ കാസർഗോഡ് ജില്ലാ ഭരണഗൂഡം തീരുമാനിച്ച്യ്. നിരീക്ഷണത്തിലിരിക്കെ ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും കണ്ണൂവെട്ടിച്ച് പുറത്തിറങ്ങുന്നവർക്കെതിരെയും പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്.

നിർദേശങ്ങൾ ലംഘിച്ച് ഇന്ന് പുറത്തിറങ്ങിയ രണ്ട് പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടുന്ന തീരുമാനം ഇന്നെടുത്തിട്ടുണ്ട്. ഇനി വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.ഇനിയും നിർദേശങ്ങൾ അനുസരിക്കാത്തവർ ഇനി ഗൾഫ് കാണാത്ത രീതിയിലാവും തീരുമാനം കാസർഗോഡ് ജില്ല കളക്‌ടർ സജിത് ബാബു അറിയിച്ചു.

ബ്രഡ്,ബൺ എന്നീ ആഹാര സാധനങ്ങൾ ലഭ്യമാക്കാൻ കസർഗോഡ് ബേക്കറികൾ തുറന്നിട്ടുണ്ട്. നിലവിൽ കാസർഗോഡ് അതിർത്തി ബാരിക്കേഡുകൾ വെച്ച് അടച്ചിട്ടിരിക്കുകയാണ്.ജില്ലയിൽ ഇതുവരെയായി 38 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :