കൊവിഡ് 19; ഇതുവരെ രോഗം ഭേദമായത് ഒരു ലക്ഷം ആളുകൾക്ക്, ഇന്ത്യയില്‍ 35 പേർ

അനു മുരളി| Last Modified ചൊവ്വ, 24 മാര്‍ച്ച് 2020 (10:51 IST)
ലോകത്താകമാനം കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 16000 കവിഞ്ഞിരിക്കുന്ന ഈ സമയത്തും ആശ്വാസമാകുന്നത് രോഗം ഭേദമായവരുടെ കണക്കുകളാണു. ലോകമൊട്ടാകെ ഇത് വരെ ഒരുലക്ഷം പേര്‍ കോവിഡ് രോഗത്തില്‍ നിന്ന്‌ മുതക്തരായെന്നാണ് കണക്കുകൾ.

3,50,500 ആളുകളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 16000 പേർ മരണപ്പെട്ടു. എന്നാൽ രോഗം സ്ഥിരീകരിച്ചവരിൽ നിന്നും ഒരു ലക്ഷം ആളുകൾ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇത് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണു. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടേതാണ് ഈ കണക്കുകള്‍.

ചൈനയില്‍ മാത്രം 81,400 കേസുകളും മറ്റ് 166 രാജ്യങ്ങളിലായി 2.60 ലക്ഷം പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 70,000 ആളുകൾ വീടുകളിലേക്ക് മടങ്ങി.
ഇന്ത്യയില്‍ ഇതുവരെ 35 പേരാണ് രോഗമുക്തി നേടിയത്. കേരളത്തിൽ 4 പേർ ഡിസ്ചാർജ് ആയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :