സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ്, ഇവര്‍ വയനാട് സ്വദേശികള്‍; രോഗം വന്നത് സമ്പര്‍ക്കം മൂലം

കേരളം, കൊവിഡ് 19, കൊറോണ വൈറസ്, വയനാട്, Kerala, Corona, Covid 19, Wayanad
തിരുവനന്തപുരം| റീഷ ചെമ്രോട്ട്| Last Modified ചൊവ്വ, 5 മെയ് 2020 (18:15 IST)
സംസ്ഥാനത്ത് ചൊവ്വാഴ്‌ച മൂന്നുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടുദിവസമായി കേരളത്തില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല. വയനാട് സ്വദേശികള്‍ക്കാണ് ചൊവ്വാഴ്‌ച കോവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലമാണ് ഇവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയിട്ടുവന്ന ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ, അമ്മ, വണ്ടിയിലെ ക്ലീനര്‍ എന്നിവര്‍ക്കാണ് ചൊവ്വാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചത്.

ചൊവ്വാഴ്‌ചത്തെ ഫലത്തില്‍ ആരുടെയും റിസള്‍ട്ട് നെഗറ്റീവ് ആയിട്ടില്ല. നിലവില്‍ 37 പേരാണ് ചികി‌ത്സയില്‍ കഴിയുന്നത്. ഇതുവരെ 33,800 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :