1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. covid 19:CM's press meet

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്, 8 പേർക്ക് രോഗമുക്തി

കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിൽ നാല് പേർക്കും കോഴിക്കോടും കോട്ടയത്തും രണ്ട് പേർക്കും തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ഓരോ ആളുകൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 
 
അതേസമയം ചികിത്സയിലിരുന്ന 8 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കാസർകോട് ആറ് പേർക്കും, മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4 പേർക്ക് സമ്പർക്കം വഴിയാണ് രോഗം വന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 447 ആയി. ഇതിൽ 129 പേരാണ് സംസ്ഥനത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
അടുത്ത ലേഖനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 കൊവിഡ് കേസുകൾ, ആകെ രോഗബാധിതരുടെ എണ്ണം 21,393