അഭിറാം മനോഹർ|
Last Modified വെള്ളി, 27 മാര്‍ച്ച് 2020 (07:47 IST)
കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം മൊത്തം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്‌തതിന് സംസ്ഥാനമൊട്ടാകെ 2,234 പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 2098 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 1447 വാഹനങ്ങളും വിലക്ക് ലംഘിച്ച് യാത്ര ചെയ്‌തതിന്റെ പേരിൽ പിടിച്ചെടുത്തിട്ടുണ്ട്.ഇതോടെ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണാം 5,710 ആയി.
വ്യാഴാഴ്ച്ച ആലപ്പുഴയിലാണ് ഏറ്റവുമധികം അറസ്റ്റ് രേഖപ്പെടുത്തിയത്-214. പത്തനംതിട്ടയിൽ നിന്ന് മാത്രം 180
വാഹനങ്ങൾ പിടിച്ചെടുത്തു. ഇടുക്കിയിൽ ഇന്നലെ 245 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.തിരുവനന്തപുരം ജില്ലയിൽനിന്ന് 222 പേരെ അറസ്റ്റുചെയ്തു. കൊച്ചിയിൽ 155 പേരും കോഴിക്കോട്ട് 140 പേരും അറസ്റ്റിലായി.തിരുവനന്തപുരം ജില്ലയിൽ 113 വാഹനങ്ങളും കോഴിക്കോട്ട് 125 വാഹനങ്ങളും എറണാകുളത്ത് നിന്നും 124 വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.