കൊവിഡ് 19: രാജ്യം അടച്ചിടുന്നത് മൂലം ഇന്ത്യയ്‌ക്ക് നഷ്ടം ഒമ്പതുലക്ഷം കോടിയെന്ന് വിദഗ്‌ധർ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (07:43 IST)
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച മൂന്നാഴ്ച്ചത്തെ രാജ്യം അടച്ചിടൽ സാമ്പത്തിക രംഗത്ത് കനത്ത ആഘാതമേൽപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ.ഇതുവഴി രാജ്യത്ത് ഒമ്പതുലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ബ്രിട്ടീഷ് ബ്രോക്കറേജ് സ്ഥാപനമായ ബാർക്ലേയ്‌സ് പറയുന്നത്.2021 സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തികവളർച്ച മുൻ അനുമാനത്തിൽനിന്ന് 1.7 ശതമാനം കുറവായിരിക്കുമെന്നും ബാർക്ലേയ്‌സ് പറയുന്നു.ജിഡിപി വളർച്ച 3.5 ശതമാനമയി ചുരുങ്ങുമെന്നും കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്.ചരക്കുകൾ പലയിടങ്ങളിലായി കെട്ടികിടക്കുന്നു.കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ധനക്കമ്മി സർക്കാർ കണക്കുകളെ മറികടന്നേക്കും.എയർ ഇന്ത്യയുടെയും ബി.പി.സി.എലിന്റെയും വിൽപ്പന നീട്ടിവെക്കാൻ സർക്കാർ നിർബന്ധിതമായേക്കുമെന്നാണ് കരുതുന്നത്.അടുത്ത സാമ്പത്തികവർഷം ധനക്കമ്മി 3.5 ശതമാനത്തിൽ പിടിച്ചുനിൽക്കനുമാവില്ല.ഇത് ജി.ഡി.പി.യുടെ അഞ്ചുശതമാനം വരെയായേക്കുമെന്നാണ് വിവിധ ഏജൻസികൾ കണക്കുക്കൂട്ടുന്നത്.

കൊറോണവ്യാപനത്തെ തുടർന്ന് മൂന്നാഴ്ച്ചത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക പാക്കേജുകളുടെ കാര്യത്തിൽ കാര്യമായ പ്രഖ്യാപനമുണ്ടായിട്ടില്ല.ഓഹരി വിപണിയും നഷ്ടത്തിലാണ്.സാമ്പത്തിക പാക്കേജിന്റെ പ്രതീക്ഷയിൽ തുടർച്ചയായി രണ്ടുദിവസം ഓഹരിവിപണി ഉയർന്നിട്ടുണ്ട്. ഇത് നിലനിൽക്കുമോ എന്നതിൽ വ്യക്തതയായിട്ടില്ല.നിലവിലെ സാഹചര്യങ്ങൾ മറികടക്കാൻ അടിയന്തരമായി സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് വിവിധ ഏജൻസികൾ ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പ്രണ്ടാണെന്ന് നോക്കിയില്ല, ട്രംപുരാൻ ഇന്ത്യയെയും വെട്ടി, ...

പ്രണ്ടാണെന്ന് നോക്കിയില്ല, ട്രംപുരാൻ ഇന്ത്യയെയും വെട്ടി, ഏർപ്പെടുത്തിയത് 26 ശതമാനം ഇറക്കുമതി തീരുവ
അമേരിക്കയിലെ നിര്‍മാണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും വ്യാപാരകമ്മി കുറയ്ക്കാനും നടപടികള്‍ ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും ...

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...