മാസങ്ങളുടെ ക്വാറന്റൈൻ ലോക്ക്‌ഡൗൺ അനുഭവമുണ്ട്, ടിപ്പുകൾ നൽകാമെന്ന് ഒമർ അബ്‌ദുള്ള

അഭിറാം മനോഹർ| Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (14:34 IST)
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ അസ്വസ്ഥരായവർക്ക് വേണമെങ്കിൽ ലോക്ക്‌ഡൗൺ കാലം എങ്ങനെ തള്ളിനീക്കാം എന്നതിനെ പറ്റി ടിപ്പ് നൽകാൻ തയ്യാറാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഒരു പക്ഷേ ഒരു ബ്ലോഗ് തന്നെ ഉണ്ടായേക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.കാശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ തുടർന്ന് കഴിഞ്ഞ 8 മാസമായി ഒമർ അബ്‌ദുള്ള വീട്ടുതടങ്കലിലായിരുനു. ചൊവാഴ്ച്ചയാണ് ഒമർ അബ്‌ദുള്ളയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഒമർ അബ്‌ദുള്ളയുടെ ട്വീറ്റ്.

അതേസമയം ഗൗരവമേറിയതും ഭായാജനകവുമായ സാഹചര്യമാണെങ്കിലുംചെറിയ തമാശകള്‍ വേദനിപ്പിക്കില്ലല്ലോയെന്ന മുഖവുരയോടെ അദ്ദേഹം മറ്റൊരു മീം കൂടി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.236 ദിവസത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞ് പുറത്തെത്തിയപ്പോഴതാ സര്‍ക്കാരിന്റെ വക 21 ദിവസം വീണ്ടും ലോക്ക്‌ഡൗൺ എന്ന് രേഖപ്പെടുത്തിയ ചിത്രത്തിൽ തലയ്‌ക്ക് കൈകൊടുത്തിരിക്കുന്ന ഒമർ അബ്‌ദുള്ളയുടെ തന്നെ ചിത്രം തന്നെയാണുള്ളത്.

കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ ഒമര്‍ അബ്ദുള്ളയ്ക്ക് രാഷ്ട്രീയ ശേഷിയുണ്ടെന്ന് ആരോപിച്ചാണ് ഓഗസ്റ്റ് 5 ന് ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്.മറ്റൊരു മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയേയും ഇത്തരത്തിൽ വീട്ടു‌തടങ്കലിൽ അടച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :