ഭാര്യയുടെ പക്കല്‍ പണമുണ്ട്, ജീവനാംശം വര്‍ധിപ്പിക്കെണ്ട: ഹൈക്കോടതി

മുംബൈ| Last Modified ബുധന്‍, 13 മെയ് 2015 (14:52 IST)
ഭാര്യയുടെ കൈവശം ധാരാളം പണം ഉള്ളതിനാല്‍ ഭര്‍ത്താവ് നല്‍കുന്ന ജീവനാംശം വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് കോടതി. ഭര്‍ത്താവില്‍ നിന്നും ലഭിയ്ക്കേണ്ട ജീവനാംശം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവതിക്കാണ് ഹൈകോടതി ഇത്തരത്തില്‍ മറുപടി നകിയത്. ഭാര്യയും ഭര്‍ത്താവും ‘ആവശ്യത്തിലേറെ ധികരാണെന്ന് നിരീക്ഷിച്ച കോടതി ജീവാംശം വര്‍ധിപ്പിക്കണമെന്ന സ്ത്രീയുടെ ആവശ്യം തള്ളി.

2002ല്‍ വേര്‍പിരിഞ്ഞ ദമ്പതിമാരുടെ കേസിലാണ് കോടതി വിധി പറഞ്ഞത്. 25000 രൂപ വീതം ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്നായിരുന്നു അന്നത്തെ വിധി. ഇതു വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈയിടെ വീണ്ടും കോടതിയെ സമീപിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ സഹായമില്ലാതെ തന്നെ മകളെ ഇംഗ്ലണ്ടില്‍ വിട്ടു പഠിപ്പിക്കുന്ന ഭാര്യക്ക് സ്വന്തം വരുമാനമില്ലെന്ന വാദം കോടതി നിരാകരിച്ചു. ജീവനാംശം വര്‍ധിപ്പിക്കേണ്ടതില്ലെന്നു വിധിക്കുകയും ചെയ്തു. കഴിവോ വരുമാനമോ ഇല്ലാത്ത ആളാണ് ഈ സ്ത്രീ എന്നു കോടതിക്കു തോന്നുന്നില്ലെന്നും. ഭര്‍ത്താവിന്റെ സമ്മതം തേടാതെയാണ് മകളെ അവര്‍ ഇംഗ്ലണ്ടിലയച്ചു പഠിപ്പിക്കുന്നത്.' കോടതി നിരീക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :