ഗൂഢാലോചന പൊളിഞ്ഞു; ഇത് സത്യത്തിന്റേയും നീതിയുടേയും വിജയം- ജയലളിത

   ഡിഎംകെ , ജയലളിത , തമിഴ്‌നാട് , ഒ പനീര്‍ സെല്‍വം , തമിഴ്‌നാട് , ഹൈക്കോടതി
ചെന്നൈ| jibin| Last Modified തിങ്കള്‍, 11 മെയ് 2015 (14:34 IST)
അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിചാരണക്കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതോടെ ഡിഎംകെയുടെ ഗൂഢാലോചന പൊളിഞ്ഞെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തന്നെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള കോടതിയുടെ വിധി സത്യത്തിന്റേയും നീതിയുടേയും വിജയമാണ്. തന്നെയും തന്റെ പാര്‍ട്ടിയേയും നശിപ്പിക്കാനുള്ള നീക്കങ്ങള്‍ വിധിയിലൂടെ പരാജയപ്പെട്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ജനങ്ങളോട് നന്ദി പറയുന്നതായും അറിയിച്ചു.

അതേസമയം, കുറ്റവിമുക്തയാക്കിയ സാഹചര്യത്തില്‍ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തി ജയലളിതയെ കാണുകയും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോടതി കുറ്റവിമുക്തയാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തോടെ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിത തിരിച്ചെത്തുക. ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയാല്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അമ്മയുടെ തിരിച്ചുവരവില്‍ തമിഴ്നാട്ടില്‍ എങ്ങും ആഹ്ലാദപ്രകടനം നടത്തുകയാണ്. ജാമ്യകാലാവധി നാളെ അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിധി വന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.
.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :