കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു, അതീവജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (21:23 IST)
കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഭയപ്പെടാൻ വേണ്ടിയല്ല. കൂടുതൽ ജാഗ്രത പുലർത്താൻ വേണ്ടിയാണ്
സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നത് എന്നും അതീവ ജാഗ്രത ഇനിയുള്ള ദിവസങ്ങളിൽ തുടരണം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇനിയും ചൈന്നയിൽനിന്നുമുള്ളവർ തിരികെയെത്തും. അവരെ പരിഭ്രാന്തിയില്ലാതെ ക്വറന്റൈൻ ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കും. ചൈനയിൽനിന്നുമെത്തിയവരും വൈറസ്റ്റ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധം പുലർത്തിയവരുമായി 84 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. ഇതിൽ 40 പേർ തൃശൂരിലും മറ്റുള്ളവർ മറ്റു ജില്ലകളിലുമാണ്. 2239 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്.

ഇതിൽ 84 പേർ മാത്രമാണ് ആശുപത്രിയിലുള്ളത്. 2,155 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സംശയാസ്പദമായ 140 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 46 എണ്ണത്തിന്റെ ഫലം നെഗറ്റീവ ആണ്. വൈറസ്റ്റ് ബാധ സ്ഥിരീകരിഛവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് പതിനാല് ജില്ലകളിൽ ജാഗ്രതാ സമിതികൾ രുപീകരിച്ചിട്ടുണ്ട്. ചൈനയിൽനിന്നും എത്തിയ ചിലർ വിവരം തരാതെ ഒഴിഞ്ഞുമാറുന്നതായി മനസിലായിട്ടുണ്ട്. തീരെ അനുസരിച്ചില്ലെങ്കിൽ ഇത് കുറ്റകകരമായി കണക്കാകും എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :