അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (17:35 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ
നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഇതിന്റെ ഭാഗമായി പൊതുപരിപാടികൾ അടക്കമുള്ളവയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തും.
തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 പേരെ മാത്രമെ പങ്കെടുക്കാന്‍ അനുവദിക്കൂ. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണം. ഹോട്ടലുകളും കടകളും രാത്രി ഒൻപതിന് അടയ്‌ക്കാൻ നിർദേശിക്കണമെന്നും തീരുമാനമുണ്ട്.