അനുബന്ധ വാര്‍ത്തകള്‍
- കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ ചുവന്ന ഷാള്‍ അണിയിച്ച് സിപിഎം സ്വീകരിച്ചു
- അനില്‍കുമാര്‍ സിപിഎമ്മില്‍; സ്വാഗതം ചെയ്ത് കോടിയേരി
- തലശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം: രണ്ടുപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
- പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു
- സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നിരീക്ഷിക്കും; മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല
കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ സിപിഎം; കരുക്കള്‍ നീക്കി കോടിയേരി, സുധാകരന് സമ്മര്‍ദം
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഭിന്നത തുടരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. സുധാകരന്റേത് ഫാസിസ്റ്റ് സമീപനമെന്നാണ് വിമര്‍ശനം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ക്ക് സുധാകരന്റെ രീതികളോട് എതിര്‍പ്പുണ്ട്. പാര്‍ട്ടിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൊഴിഞ്ഞുപോകുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് എ, ഐ ഗ്രൂപ്പുകള്‍ക്കുള്ളത്.
കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുതലെടുക്കുകയാണ് സിപിഎം ലക്ഷ്യമിട്ടിരിക്കുന്നത്. കോണ്‍ഗ്രസിലെ അസംതൃപ്തര്‍ ബിജെപിയിലേക്ക് പോകാതെ നോക്കണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ സിപിഎമ്മിലെത്തിയത് ഈ പദ്ധതി പ്രകാരമാണ്. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ് അനില്‍കുമാറുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കോടിയേരി ബാലകൃഷ്ണനാണ് എല്ലാ നീക്കങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒരാള്‍ പോലും പോകാതെ നോക്കണമെന്നാണ് കോടിയേരി ജില്ലാ നേതൃത്വങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് ജില്ലാ നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.