അനുബന്ധ വാര്‍ത്തകള്‍
- ചങ്ങരംകുളത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ 18കാരന്‍ കുഴഞ്ഞു വീണ് മരിച്ചു
- കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ പരാജയം: യോഗി ആദിത്യനാഥ് പങ്കെടുത്ത ചാനല്‍ ചര്‍ച്ചയില്‍ കിറ്റക്സ് ഗ്രൂപ്പ് ചെയര്മാന് സാബു ജേക്കബ്
- ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കല്‍: കെഎസ്ആര്‍ടിസി പമ്പുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം
- ഹരിയാനയില്‍ അജ്ഞാത പനി ബാധിച്ച് അഞ്ചുകുട്ടികള്‍ മരിച്ചു
- അനില്‍കുമാര്‍ സിപിഎമ്മില്‍; സ്വാഗതം ചെയ്ത് കോടിയേരി
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ ചുവന്ന ഷാള്‍ അണിയിച്ച് സിപിഎം സ്വീകരിച്ചു
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ ചുവന്ന ഷാള്‍ അണിയിച്ച് സിപിഎം സ്വീകരിച്ചു. എകെജി സെന്ററിലെത്തിയ അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പി എസ് പ്രശാന്തിനൊപ്പമാണ് അനില്‍കുമാര്‍ എ കെ ജി സെന്ററിലെത്തിയത്. സിപിഐ എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന കെ പി അനില്‍കുമാറിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി പറഞ്ഞു. എ കെ ജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ സഖാക്കള്‍ എസ്ആര്‍പിയും എംഎ ബേബിയും ആനത്തലവട്ടം ആനന്ദന്‍ എന്നിവരും പങ്കെടുത്തു.
ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അനില്‍കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. പുറത്തുവന്ന പട്ടികയിലെ 14പേരും ഗ്രൂപ്പുകാരാണെന്നായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്.
അടുത്ത ലേഖനം