അനുബന്ധ വാര്‍ത്തകള്‍
- ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തെറിവിളിക്കാന്‍ ആളെ നിര്‍ത്തി, പാര്‍ട്ടി പിടിച്ചെടുത്തത് താലിബാന് അഫ്ഗാനില്‍ ഭരണം പിടിച്ചതുപോലെ; സുധാകരനെതിരെ ആഞ്ഞടിച്ച് അനില്‍കുമാര്‍
- മന്ത്രി വി ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണെന്ന് കെ സുധാകരന്
- അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്:ജോയ് മാത്യു
- ഏകാധിപതികളെ വ്യക്തിപരമായി കീഴ്പ്പെടുത്തണം, പിണറായിക്കെതിരെ കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
- കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: കെപിസിസി പരിപാടിക്കെത്തിയ നൂറോളം പേർക്കെതിരെ കേസെടുത്തു
അനില്‍കുമാര്‍ സിപിഎമ്മില്‍; സ്വാഗതം ചെയ്ത് കോടിയേരി
43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച കെ.പി.അനില്‍കുമാര്‍ സിപിഎമ്മില്‍. ഉപാധികളൊന്നും ഇല്ലാതെയാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നു രാജി പ്രഖ്യാപിച്ചതിനു പിന്നാലെ അനില്‍കുമാര്‍ എ.കെ.ജി. സെന്ററിലെത്തി. കോടിയേരി ബാലകൃഷ്ണന് അനില്‍കുമാറിനെ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കെപിസിസി ഓഫീസിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്ന ആളാണ് അനില്‍കുമാര്‍ എന്ന് കോടിയേരി പറഞ്ഞു. കോണ്‍ഗ്രസില്‍ വലിയ ചുമതലകള്‍ വഹിച്ച അനില്‍കുമാറിന് അര്‍ഹിക്കുന്ന പരിഗണന സിപിഎമ്മില്‍ നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി.