ആരോപണങ്ങള്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (13:49 IST)
താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ബി ജെ പി എം പി കീര്‍ത്തി ആസാദ്. അതേസമയം, ഡല്‍ഹി ക്രിക്കറ്റ് അഴിമതിയില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കീര്‍ത്തി ആസാദ് രംഗത്തെത്തി.

ജെയ്‌റ്റ്‌ലി തലവനായിരിക്കെ ഡല്‍ഹി ഡിസ്ട്രിക്‌ട് ക്രിക്കറ്റ് കൌണ്‍സിലില്‍ നടന്ന എല്ലാ നിയമവിരുദ്ധ നടപടികളുടെയും ധാര്‍മ്മിക ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്ന് ആസാദ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടതു കൊണ്ടല്ല പാര്‍ലമെന്റില്‍ താന്‍ ആരോപണം ഉന്നയിച്ചതെന്നും കീര്‍ത്തി ആസാദ് വ്യക്തമാക്കി.

പാര്‍ട്ടിക്കെതിരെ താന്‍ ഒന്നും ചെയ്തിട്ടില്ല. സ്പീക്കര്‍ അനുമതി നല്കിയതിനു പിന്നാലെയാണ് വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നും കീര്‍ത്തി ആസാദ് വ്യക്തമാക്കി. അഴിമതി പുറത്തുകൊണ്ടു വരികയാണ് ചെയ്തത്. കുറേ കാര്യങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും ആരും ഒന്നും ശ്രദ്ധിച്ചില്ലെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എന്തുകൊണ്ടാണ് സി ബി ഐ അന്വേഷണം നടത്താത്തതെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ സസ്പെന്‍ഷനിലാണ് കീര്‍ത്തി ആസാദ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :