കശ്മീര്‍ വിഷയം വഷളാക്കിയത് നെഹ്‌റു, സോണിയയുടെ പിതാവ് മുസോളിനിയുടെ സൈന്യത്തിലെ അംഗം; വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് മുഖമാസിക

Soniya, Congress Darshan, Congress, A K Antony, സോണിയ, കോണ്‍ഗ്രസ്, കോണ്‍‌ഗ്രസ് ദര്‍ശന്‍, ആന്‍റണി
ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (12:43 IST)
കോണ്‍ഗ്രസിന്‍റെ ഉന്നതനേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസിന്‍റെ മുഖമാസിക രംഗത്ത്. കശ്മീര്‍ വിഷയം ഇത്രയും വഷളാക്കിയത് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് കോണ്‍ഗ്രസിന്‍റെ മുഖമാസികയായ കോണ്‍ഗ്രസ് ദര്‍ശന്‍ വിമര്‍ശിക്കുന്നു. പാര്‍ട്ടി അംഗത്വം നേടി വെറും രണ്ടുമാസം കഴിഞ്ഞ് ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായെന്നും മാസിക പറയുന്നു.

ജമ്മു കശ്മിര്‍ വിഷയത്തിലും ചൈന, ടിബറ്റ് വിഷയത്തിലും നെഹ്റുവിന്റെ നിലപാട് ശരിയല്ല. കശ്മീര്‍ വിഷയം ഇത്രയും വഷളാക്കിയത് നെഹ്റുവാണ്. ഉപ പ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ വാക്കുകള്‍ നെഹ്‌റു ചെവിക്കൊണ്ടിരുന്നില്ലെന്നും കോണ്‍ഗ്രസ് ദര്‍ശന്‍ പറയുന്നു.

സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ മുസോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. 1997ല്‍ കോണ്‍ഗ്രസ് അംഗത്വം നേടി 62 ദിവസങ്ങള്‍ക്കുള്ളില്‍ സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായി. തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സോണിയ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും കോണ്‍ഗ്രസ് ദര്‍ശന്‍ കുറ്റപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :