1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Split in Congress

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കൂടുതല്‍ നേതാക്കള്‍ രാജിവച്ചേക്കും

Congress
ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചേക്കുമെന്ന് സൂചന. എ, ഐ ഗ്രൂപ്പുകളില്‍ നിന്നുള്ള പ്രബല നേതാക്കള്‍ക്ക് പുനഃസംഘടനയില്‍ എതിര്‍പ്പുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി എന്നു പറഞ്ഞുകൊണ്ട് തനിക്ക് പ്രിയപ്പെട്ടവരെ കെ.സുധാകരന്‍ തിരുകികയറ്റിയെന്നാണ് വിമര്‍ശനം. ഗ്രൂപ്പ് പരിഗണനകള്‍ക്കപ്പുറം തങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുവെന്ന വികാരമാണ് മുതിര്‍ന്നനേതാക്കള്‍ പങ്കുവെക്കുന്നത്. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചേക്കും. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരേയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനേയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 
 
അടുത്ത ലേഖനം
1000 രൂപ മുതൽമുടക്കിൽ 10.47 ശതമാനം വരെ വാർഷികാദായം: നിക്ഷേപം ഇരട്ടിയാക്കാം