ചവിട്ടി പുറത്താക്കിയാലും താന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് കെ മുരളീധരന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ജൂലൈ 2024 (15:11 IST)
ചവിട്ടി പുറത്താക്കിയാലും താന്‍ കോണ്‍ഗ്രസ് വിടില്ലെന്ന് കെ മുരളീധരന്‍. കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വയനാട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത് തൃശൂരിലെ തോല്‍വി ചര്‍ച്ച ചെയ്യേണ്ടെന്ന് കരുതിയാണെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം തനിക്ക് വോട്ടുള്ള തിരുവനന്തപുരത്ത് പിസി വിഷ്ണുനാഥിനെ സഹായിക്കും വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സജീവമായി രംഗത്തുണ്ടാകും. വയനാട് ക്യാമ്പില്‍ ടിഎന്‍ പ്രതാപനും ഷാനിമോള്‍ ഉസ്മാനും തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. അവര്‍ ഇക്കാര്യം തന്നെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :